കൊയിലാണ്ടിക്ക് സമീപം തീവണ്ടിയില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി

single-img
7 March 2023

കൊയിലാണ്ടിക്ക് സമീപം തീവണ്ടിയില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തില്‍ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മലബാര്‍ എക്പ്രസിലാണ് സംഭവം. തീവണ്ടിയില്‍ വെച്ച്‌ ഉണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിന് ശേഷം തീവണ്ടി കോഴിക്കോട് എത്തിയപ്പോള്‍ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍