ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സ് ; നേട്ടം സ്വന്തമാക്കിയ ആദ്യ കായികതാരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

single-img
21 November 2022

പോർച്ചുഗലിന്റെ സൂപ്പർ താരംക്രിസ്റ്റിയാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ ചരിത്രം സൃഷ്ടിച്ചു. നവംബർ 21-ന് ഇൻസ്റ്റാഗ്രാമിൽ 500 ദശലക്ഷം ഫോളോവേഴ്‌സിൽ എത്തുന്ന ആദ്യ കായികതാരമായിഅദ്ദേഹം മാറി. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളിൽ ഒരാളാണ് റൊണാൾഡോ.

ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും റൊണാൾഡോ വളരെ ജനപ്രിയനാണ്. ട്വിറ്ററിൽ 105 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കിൽ 154 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ട്.ലയണൽ മെസ്സി,വിരാട് കോലി,നെയ്മർ,ലെബ്രോണ് എന്നിവരാണ് ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള കായികതാരങ്ങളിൽ ചിലർ.