നിതിൻ ഗഡ്കരിയെയും ശിവരാജ് സിംഗ് ചൗഹാനെയും പാർലമെന്ററി ബോർഡിൽ നിന്നും ഒഴിവാക്കി ബിജെപി

single-img
17 August 2022

നിലവിലെ കേന്ദ്രമന്ത്രിയായ നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉയർന്ന തീരുമാനങ്ങളെടുക്കുന്ന പാർലമെന്ററി ബോർഡിൽ നിന്നൊഴിവാക്കി. ഇവർക്ക് പകരം കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ ഉൾപ്പെടുത്തുകയും ചെയ്തു.

പാർട്ടിയുടെ അപ്രഖ്യാപിത പ്രായപരിധിയായ 75 വയസ്സ് പിന്നിട്ടിയാളാണ് യെദിയൂരപ്പ. കർണാടകയിൽ സ്വാധീനമുള്ള യെദിയൂരപ്പ അസന്തുഷ്ടനാണെന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാണ് സമിതിയിൽ ഉൾപ്പെടുത്തിയതെന്നും ബിജെപി വൃത്തങ്ങൾ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, പാർലമെന്ററി ബോർഡ് പുനസ്സംഘടനനയിൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രമാർ, അധ്യക്ഷന്മാർ എന്നിവരെ തീരുമാനിക്കുന്ന ഉന്നത പാർട്ടി സമിതിയാണ് പാർലമെന്ററി ബോർഡ്. തികച്ചും അപ്രതീക്ഷിതമായാണ് നിതിൻ ഗഡ്കരിയെ സുപ്രധാന സമിതിയിൽ നിന്ന് ഒഴിവാക്കിയത്. മുൻ ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാർലമെന്ററി ബോർഡിൽ ഉൾപ്പെട്ടിട്ടുണ്ട്.