കെടി ജലീലിന്റെ വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ ഉള്ളത് ഒന്നിലേറെ ചരിത്രപരമായ മണ്ടത്തരങ്ങൾ

single-img
12 August 2022

കെടി ജലീലിന്റെ വിവാദ ഫെയ്‌സ് ബുക്ക് പോസ്റ്റ് ദേശീയ തലത്തിൽ വിവാദമാകുമ്പോൾ അതിലുള്ളത് ഒന്നിലേറെ ചരിത്രപരമായ മണ്ടത്തരങ്ങൾ. ‘രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു’ എന്നാണു ജലീൽ ഫെസ്ബൂക് പോസ്റ്റിൽ പറയുന്നത്. ഇത് വസ്തുതാപരമായും ചരിത്രപരമായും മണ്ടത്തരമാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടപ്പോൾ കശ്മീർ സ്വതന്ത്ര രാജ്യമായി നില്ക്കാൻ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ പാക്കിസ്ഥാൻ കാശ്മീരിനെ തീവ്രവാദികളുടെ സഹായത്തോടെ 22 October 1947 നു ആക്രമിക്കുകയായിരുന്നു. തുടർന്ന് 27 ഒക്ടോബർ 1947 ൽ അന്നത്തെ കശ്മീർ രാജാവായിരുന്ന മഹാരാജ ഹരി സിങ് ഇന്ത്യക്കൊപ്പം ലയിക്കാൻ തീരുമാനിക്കുകയും ആദ്യ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം ഉണ്ടാകുകയും ചെയ്തു. ഒരു വർഷത്തിലധികം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൻ യു എൻ ഇടപെട്ട് വെടി നിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. ആ യുദ്ധത്തിൽ പാക്കിസ്ഥാൻ കയ്യേറിയ ഭാഗമാണ് പിന്നീട് pak occupied kashmir (PoK) അഥവാ പാക്കിസ്ഥാൻ കയ്യേറിയ കശ്മീരിന്റെ ഭാഗം എന്ന് അറിയപ്പെട്ടു തുടങ്ങിയത്. വസ്തുത ഇതായിരിക്കെ ആണ് രാജ്യ വിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു എന്ന മണ്ടത്തരം കെടി ജലീലിൽ എഴുന്നള്ളിച്ചത്.

ഇതുകൊണ്ടും തീർന്നില്ല ജലീലിന്റെ കാശ്മീർ മണ്ടത്തരങ്ങൾ. ‘പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു’ എന്നാണു അടുത്ത മണ്ടത്തരം. “ആസാദ് കാശ്മീർ” എന്നത് 1947 ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ അധീനതയിൽ ആയ മുഴുവൻ കാശ്മീരിന്റെയും പേരല്ല എന്നതാണ് വസ്തുത. അതിൽ വളരെ ചെറിയ ഒരു പ്രദേശത്തെ മാത്രമാണ് പാക്കിസ്ഥാൻ തന്നെ “ആസാദ് കാശ്മീർ” എന്ന് വിളിക്കുന്നത്. ലോകത്തെ മറ്റൊരു രാജ്യവും അതിനെ അത്തരത്തിൽ വിളിക്കുന്നില്ല എന്നതാണ് വസ്തുത. ഭൂരിഭാഗം വരുന്ന കാശ്മീരിനെ പാക്കിസ്ഥാൻ Gilgit-Baltistan അഥവാ ഗിൽജിത്-ബാൾട്ടിസ്ഥാൻ പ്രവിശ്യ എന്നാണ് വിളിക്കുന്നത്. വിസ്‌തൃതിയിൽ ഇതിന്റെ ആറിൽ ഒന്ന് മാത്രമാണ് ജലീൽ പറഞ്ഞ “ആസാദ് കാശ്മീർ” എന്ന പ്രദേശം. “ആസാദ് കാശ്മീർ” നയതന്ത്ര വേദികളിൽ പാക്കിസ്ഥാന് പറയാൻ വേണ്ടിയുള്ള വാചക കസർത്തു മാത്രമാണ്. അതുപോലെ “ആസാദ് കാശ്മീർ” എന്നാൽ പൂർണ്ണമായും സ്വതന്ത്രമായ കശ്മീർ എന്നുമല്ല അർഥം. ആ പ്രദേശം പാക്കിസ്ഥാന്റെ പൂർണ്ണമായ അധികാരത്തിൽ ഉള്ള സ്ഥലം തന്നെയാണ്. ലോകരാജ്യങ്ങൾക്ക് മുന്നിൽ കണ്ണിൽ പൊടിയിടാനുള്ള പാക്കിസ്ഥാന്റെ തന്ത്രം മാത്രമാണ് ഇത്.

അടുത്ത ചരിത്ര നിഷേധം ആണ് കെ ടി ജലീലിന്റെ “ഇന്ത്യൻ അധീന ജമ്മു കാശ്മീർ” എന്ന പ്രയോഗമാണ്. 27 ഒക്ടോബർ 1947 ൽ അന്നത്തെ കശ്മീർ രാജാവായിരുന്ന മഹാരാജ ഹരി സിങ് ഇന്ത്യക്കൊപ്പം ലയിക്കാൻ ആയിരുന്നു തീരുമാനിച്ചത്. അതായതു പൂർണ്ണമായും ഇന്ത്യയുടെ ഭാഗം തന്നെയാണ് കാശ്മീർ. സ്വാതന്ത്ര്യനന്തരം മറ്റെല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിച്ചതു പോലെ കൃത്യമായ കൂടി ആലോചകൾക്കും, മാസങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കും ഒടുവിൽ ഇന്ത്യൻ യൂണിയനിൽ ലയിച്ച ഭാഗം ആണ് കാശ്മീർ എന്നതാണ് വസ്തുത. ഉദാഹരണത്തിന് നാട്ടുരാജ്യം ആയിരുന്ന തിരുവിതാംകൂർ എങ്ങനെയാണോ ഇന്ത്യൻ യൂണിയനിൽ ലയിച്ചതു അതുപോലെ. വസ്തുത ഇതായിരിക്കെ ആണ് ചരിത്രപരമായ മണ്ടത്തരങ്ങൾ ജലീൽ സ്വന്തം ഫെസ്ബൂക് പോസ്റ്റിലൂടെ എഴുന്നള്ളിച്ചത്.