ഓൺലൈൻ റമ്മി നിരോധിക്കുന്നതിൽ പൊതുജനാഭിപ്രായം തേടി സ്റ്റാലിൻ സർക്കാർ

single-img
8 August 2022

ഓൺലൈൻ റമ്മിയും സമാനമായ മറ്റ് ഓൺലൈൻ മറ്റ് ചൂതാട്ടങ്ങളും കളിച്ച് പണം നഷ്ടമായി നിരവധി ചെറുപ്പക്കാർ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തതോടെ ഓൺലൈൻ റമ്മി നിരോധിക്കുന്ന കാര്യത്തിൽ പൊതുജനാഭിപ്രായം സ്വരൂപിക്കാൻ തീരുമാനവുമായി തമിഴ്‌നാട്ടിലെ എംകെ സ്റ്റാലിൻ സർക്കാർ.

സംസ്ഥാനത്തെ വിദ്യാർത്ഥികൾ, ചെറുപ്പക്കാർ, രക്ഷകർത്താക്കൾ, അധ്യാപകർ, യുവാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്നുതുടങ്ങി വിവിധ വിവിഭാഗം ജനങ്ങളുടെ അഭിപ്രായമാണ് സർക്കാർ തേടുന്നത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെ ഇ മെയിൽ ഐഡിയിൽ ഈ മാസം 12ന് മുമ്പായി അഭിപ്രായങ്ങൾ അറിയിക്കണം.

ഇതോടൊപ്പം തന്നെ വിവരങ്ങൾ പ്രത്യേകമായി സർക്കാരിന് നൽകണമെന്ന് കരുതുന്ന സംഘടനകളോ സ്ഥാപനങ്ങളോ ഒൻപതാം തീയതിക്ക് മുമ്പായി അവ homesec.tn.gov.in എന്ന വിലാസത്തിൽ അയക്കണം. ഇത്തരത്തിൽ അഭിപ്രായങ്ങൾ അറിയിച്ചതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുമായി പിന്നീട് സർക്കാർ തലത്തിൽ കൂടിക്കാഴ്ചയും നടത്തും.