എന്തുകൊണ്ടാണ് തന്നെ കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കാത്തത്; വെളിപ്പെടുത്തി തപ്‌സി പന്നു

single-img
8 August 2022

തന്റെ ഏറ്റവും പുതിയ സിനിമയായ സിനിമയായ ദോബാരായുടെ പ്രമോഷൻ തിരക്കിലായ ബോളിവുഡ് നടി തപ്‌സി പന്നു പ്രൊമോഷണൽ ഇവന്റിനിടെ, കരൺ ജോഹറിന്റെ ജനപ്രിയ ചാറ്റ് ഷോ കോഫി വിത്ത് കരണിനെതിരെ പരിഹാസമുയർത്തി. കോഫി വിത്ത് കരണിലേക്ക് നിങ്ങളെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു മാധ്യമപ്രവർത്തകൻ നടിയോട് ചോദിച്ചപ്പോഴായിരുന്നു ഇത്.

കോഫി വിത്ത് കരൺ എന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെടാൻ എന്റെ സെക്‌സ് ലൈഫ് അത്ര രസകരമല്ലെന്ന് നടി തമാശയായി പറയുകയായിരുന്നു. ചാനലിലെ സമീപകാല എപ്പിസോഡിൽ, സെലിബ്രിറ്റികളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിച്ചതിന് അതിഥികളായ കരീന കപൂറും ആമിർ ഖാനും കരണിനെതിരെ തിരിഞ്ഞത് ഓർമിച്ചായിരുന്നു ഈ പ്രതികരണം.

ഷോയ്ക്കിടെ കരൺ ജോഹർ നടി കരീന കപൂറിനോട് കുഞ്ഞുങ്ങൾക്ക് ശേഷമുള്ള ലൈംഗിക ജീവിതത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. തപ്‌സിയുടെ വരാനിരിക്കുന്ന ചിത്രം ദോബാരാ സംവിധാനം ചെയ്യുന്നത് അനുരാഗ് കശ്യപും നിർമ്മിക്കുന്നത് ഏക്താ കപൂറുമാണ്. ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ – ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.