സുഹൈറിനെ പണം നഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞെന്ന് പോലീസ്

single-img
28 July 2022

തളിപ്പറമ്ബ്: സുഹൈറിനെ പണം നഷ്ടപ്പെട്ടവര്‍ തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞെന്ന് പോലീസ്. കഴിഞ്ഞ നാല് ദിവസമായി ഇവരുടെ കസ്റ്റഡിയിലിലായിരുന്ന സുഹൈറിനെ ഇന്നലെ മാതാവ് പരാതി കൊടുത്തതായി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയ സംഘം രാത്രി തടിക്കടവിലെ സഹോദരിയുടെ വീട്ടിലെത്തിച്ചത്.

സുഹൈറിനെ തളിപ്പറമ്ബ് ഡി.വൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ എന്നിവരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരും ചോദ്യം ചെയ്തുവരികയാണ്. ആദ്യം തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പോലീസിനോട് പറഞ്ഞുവെങ്കിലും പോലീസ് പല തെളിവുകളും എടുത്തിട്ടപ്പോള്‍ സമ്മതിക്കുകയായിരുന്നു.

തളിപ്പറമ്ബ് ടൗണിന് പുറത്തുള്ള സ്ഥലങ്ങളില്‍ നിന്നും വലിയതോതിലുള്ള പണം സുഹൈര്‍ ഇടപെട്ട് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം ലഭിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. വൈകുന്നേരത്തോടെ മാത്രമേ സുഹൈറിനെ കോടതിയില്‍ ഹാജരാക്കുകയുള്ളൂ.

അതിന് മുമ്ബായി സുഹൈര്‍ പണം സ്വീകരിച്ച ആരുടെയെങ്കിലും പരാതി പോലീസിന് ലഭിച്ചേക്കാനും ഇടയുണ്ടെന്നാണ് സൂചന. എന്തായാലും 100 കോടി കേസ് ഓരോ മണിക്കൂറിലും പുതിയ മാനം സൃഷ്ടിച്ച്‌ കൂടുതല്‍ ഞെട്ടലുണ്ടാക്കുന്ന വിധത്തിലേക്ക് പരിണമിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.