മുഖ്യമന്ത്രിക്ക് ബിജെപി നൽകിയ ഊന്നു വടി ഞങ്ങൾക്ക് വേണ്ട: വി ഡി സതീശൻ

single-img
27 July 2022

മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ൾ നി​വ​ർ​ന്ന് നി​ൽ​ക്കു​ന്ന ഊ​ന്നു​വ​ടി കോ​ണ്‍​ഗ്ര​സി​നോ യു​ഡി​എ​ഫി​നോ വേ​ണ്ടെ​ന്ന് സ​തീ​ശ​ൻ. അ​ത് ബി​ജെ​പി സ​ർ​ക്കാ​ർ ന​ൽ​കി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ചിന്തന്‍ ശിബിരിലെ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മറുപടിയുമായിട്ടാണ് പ്രതിപക്ഷ എന്താവിന്റെ പരമേശം.

കേരളത്തിലെ കോണ്‍ഗ്രസിന് നിവര്‍ന്നുനില്‍ക്കാന്‍ പറ്റുന്ന ഊന്നുവടി എല്‍ഡിഎഫിനില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലാവ്‌ലിന്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഊന്നനില്‍ക്കുന്ന വടി ഞങ്ങള്‍ക്ക് ആവശ്യമില്ല. സമീപകാലത്ത് മുഖ്യമന്ത്രിക്ക് വല്ലാതെ അനിശ്ചിതത്വബോധമാണ് അതാണ് മറ്റുള്ളവരുടെ മേല്‍ കുതിരകേറാന്‍ ശ്രമിക്കുന്നത്. യുഡി.എഫ് അടിത്തറ വിപുലപ്പെടുത്തുമെന്ന് പറയുന്നതില്‍ മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട കാര്യമില്ല. ഞങ്ങള്‍ തെറ്റുതിരുത്തി മുന്നോട്ടുപോകുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് പരിഹസിക്കുന്നത്. ഞങ്ങളുടെ ചിന്തന്‍ ശിബിരില്‍ ആര് പങ്കെടുത്തു, പങ്കെടുത്തില്ല എന്ന് അന്വേഷിക്കേണ്ട കാര്യം മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു

യു​ഡി​എ​ഫി​ന് ദൗ​ർ​ബ​ല്യം ഉ​ണ്ട്. അ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ന്ത​മാ​യി നി​വ​ര്‍​ന്ന് നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചി​രു​ന്നു. അ​വ​ര്‍​ക്ക് പ​റ്റി​യ ഊ​ന്നു​വ​ടി എ​ല്‍​ഡി​എ​ഫി​ല്‍ ഇ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ​യാ​യി​രു​ന്നു സ​തീ​ശ​ന്‍റെ മ​റു​പ​ടി.