നാല് മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ്ങായി ചാക്കോച്ചന്റെ ‘ ദേവദൂതർ പാടി’

single-img
27 July 2022

അണിയറയിൽ ഒരുങ്ങുന്ന ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കൂടി പഴയ സിനിമയിലെ ദേവദൂതർ പാടി എന്ന സൂപ്പർ ഹിറ്റ് ഗാനം വീണ്ടും വൈറൽ ആയിരിക്കുകയാണ്. ഈ പാട്ട് റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ നാല് മില്യൺ കാഴ്ചക്കാരെയും സമ്പാദിച്ചുകൊണ്ട് യൂട്യൂബിൽ ട്രെൻഡിങ്ങായി മാറിക്കഴിഞ്ഞിരിക്കുന്നു.

മമ്മൂട്ടി നായകനായ ചിത്രത്തിൽ ഉണ്ടായിരുന്ന പഴയ പാട്ടിന്റെ ഇമ്പം ഒട്ടും ചോരാതെ അതെ ഭംഗി തിരികെ കൊണ്ടുവരുമ്പോൾ, പുതുമ നൽകുന്നത് പ്രേക്ഷകർ ഇന്ന് വരെ കാണാത്ത കുഞ്ചാക്കോയുടെ ഡാൻസും ഗെറ്റപ്പുമാണ്. ഒരു അമ്പലത്തിലെ ഉത്സവത്തിലെ ഗാനമേളയുടെ പശ്ചാത്തലത്തിലാണ് ദേവദൂതർ പാടി എന്ന ഗാനം എത്തുന്നത്.

സിനിമാ ലോകത്തുനിന്നും നിരവധിപേർ കുഞ്ചാക്കോ ബോബനും തന്മയത്വത്തോടുകൂടി തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനത്തെ തിരിച്ചുകൊണ്ടുവന്നതിൽ അഭിനന്ദനങ്ങളും അറിയിച്ചു.