മുഖ്യമന്ത്രിയെ വധിക്കാനുളള ​ഗൂഢാലോചനയിൽ കെ സുധാകരനും വി ഡി സതീശനും പങ്ക്; ആരോപണവുമായി ഡിവൈഎഫ്ഐ

single-img
20 July 2022

വിനാമത്തിനുള്ളിലെ യൂത്തുകോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാനുളള ​ഗൂഢാലോചനയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പങ്കുണ്ടെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. ​ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.

മുഖ്യമന്ത്രിക്കെതിരായ വധശ്രമ ​ഗൂഢാലോചനയിൽ ഇപ്പോഴുളള പ്രതികൾ മാത്രമല്ല വി ഡി സതീശനും കെ സുധാകാരനും ഈ ​ഗൂഢാലോചനയിൽ പങ്കുണ്ട്. ഇരുവരുടെയും അറിവോടെയാണ് വിമാനത്തിൽ വെച്ച് വധശ്രമമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.