പൾസർ സുനിയുമായുള്ള ദിലീപിന്റെ ചിത്രം വ്യാജമാണ് എന്ന ശ്രീലേഖയുടെ വാദവും പൊളിയുന്നു

single-img
11 July 2022

പൾസർ സുനിയുമായുള്ള ദിലീപിന്റെ ചിത്രം വ്യാജമാണ് എന്ന ശ്രീലേഖയുടെ വാദവും പൊളിയുന്നു. ചിത്രം എടുത്ത ഫോട്ടോഗ്രാഫറായ ബിദിൽ തന്നെ മാധ്യമങ്ങളോട് ഇത് വിശദീകരിക്കുകയായിരുന്നു.

ടെന്നീസ് ക്ലബിൽ ദിലീപ് ഷൂട്ടിങ്ങിനു വന്നപ്പോൾ താരത്തോടൊപ്പം സ്വന്തം ഫോണിൽ എടുത്ത സെൽഫി ചിത്രങ്ങൾ ആണ് അത് എന്നും, അതിൽ ഒരു വിധത്തിൽ ഉള്ള എഡിറ്റിംഗ് നടത്തിയിട്ടില്ല എന്നുമാണ് ബിദിൽ മാധ്യമങ്ങളോട് പറഞ്ഞത്. ചിത്രം എടുത്ത ശേഷം ഫേസ്ബുക്കിലും വാട്ട്സ് ആപ്പിളും ഷെയർ ചെയ്തിരുന്നുവെന്നും ബിദിൽ പറഞ്ഞു. ഇത്തരം ഒരു ചിത്രം ഉണ്ട് എന്ന് അറിഞ്ഞു പോലീസ് തന്നെ തേടി കണ്ടുപിടിക്കുകയിരുന്നു എന്നും, പിന്നീട് ഫോണിൽ നിന്നും ഈ ഫോട്ടോകൾ റിക്കവർ ചെയ്തു എടുക്കുകയായിരുന്നു എന്നുമാണ് ബിദിൽ പറഞ്ഞത്. ഫോൺ ഇപ്പോൾ കോടതിയിൽ ആണ് എന്നും കേസിൽ താൻ മൊഴി നൽകിയിട്ടുണ്ട് എന്നും ബിദിൽ പറഞ്ഞു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ന്യായീകരിച്ചു രംഗത്തെത്തിയ മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ നടപടിക്ക് ഒരുങ്ങുകയാണ് പ്രോ​സി​ക്യൂ​ഷ​ന്‍. ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ നടന്ന അന്വേഷണത്തിലാണ് ഗു​രു​ത​ര ആരോപണങ്ങളുമായി ആ​ര്‍.​ ശ്രീ​ലേ​ഖ​ രംഗത്തെത്തിയത്. ഇത് കോടതിയുടെയും അന്വേഷണ ഏജൻസികളുടെയും വിശ്വാസ്യതയെ ബാധിക്കുമെന്ന നിലപാടിലാണ് പ്രോ​സി​ക്യൂ​ഷ​ന്‍.

കൂടാതെ ശ്രീ​ലേ​ഖ​യി​ല്‍ നി​ന്ന് മൊ​ഴി എടുക്കാനും, പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍​ക്ക് തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ടും. തെ​ളി​വി​ല്ലെ​ങ്കി​ല്‍ അ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച് മറ്റു നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് പ്രോ​സി​ക്യൂ​ഷ​ന്‍ തീരുമാനം.