ആര്‍എസ്എസിനേപ്പോലെ സിപിഐഎമ്മിനും ഭരണഘടനയോട് കൂറില്ല: കെ സുധാകരന്‍

single-img
5 July 2022

ഭരണഘടനാ വിരുദ്ധ പരാമർശം നടത്തിയ ഫിഷറീസ് സഹകരണ വകുപ്പ് മന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പവിത്രമായ ഇന്ത്യന്‍ ഭരണഘടനയെയാണ് സജി ചെറിയാന്‍ അപമാനിച്ചത് എന്നും, ഭരണഘടനയുടെ മഹത്വമറിയാത്ത ഒരു മന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല എന്നും കെ സുധാകരൻ പറഞ്ഞു.

ഭരണഘടനാ വിരുദ്ധത സി പി എമ്മിന്റെ എന്നത്തേയും അജണ്ടയാണ്. മുഖ്യമന്ത്രിയും ഇതുപോലെ എത്രയോ തവണ പറഞ്ഞിട്ടുണ്ടെന്നും കെ സുധാകരന്‍ ആരോപിച്ചു, സിപിഐഎം എന്ന പാർട്ടി ഭരണഘടനയെ പരസ്യമായി തളളിപ്പറഞ്ഞവരാണ്. ദേശീയ പതാകയെ അംഗീകരിക്കാത്തവര്‍ കഴിഞ്ഞ ആഗസ്റ്റ് 15നാണ് ദേശീയ പതാക കൈ കൊണ്ട് തൊട്ടത് എന്ന് പറയുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് ജനങ്ങള്‍ക്ക് മനസിലാക്കാനുളള ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.ഭരണഘടനയുടെ ഭാഗമല്ലേ എംഎല്‍എ, തെരഞ്ഞെടുപ്പ്, മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാന്‍ എന്ത് അര്‍ഹതയാണുളളത് എന്നും സുധാകരൻ ചോദിച്ചു. ആര്‍എസ്എസും ഇത്‌പോലെയാണ് അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയോട് കൂറൊന്നുമില്ല. അവരുടെ പ്രവര്‍ത്തനങ്ങളും പോളിസിയും നോക്കിയാല്‍ മതിയെന്നും സുധാകരന്‍ പറഞ്ഞു.

ജനാധിപത്യ സര്‍ക്കാരിനെ സായുധ സമരത്തിലൂടെ പുറത്താക്കാന്‍ കൊല്‍ക്കത്ത സിസിയില്‍ പ്രമേയം പാസാക്കിയ പാര്‍ട്ടിയാണ് സിപിഐഎം. ഇന്ത്യന്‍ ഭരണഘടനക്ക് സമാനമായ ഭരണഘടന ലോകത്ത് വേറെ ഏതെങ്കിലുമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഐഎമ്മിന് അതിനായില്ലെങ്കില്‍ പാര്‍ലമെന്റ് ഡെമോക്രസിയില്‍ നിന്ന് പിന്മാറണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

തേതരത്വം മോശമാണെന്ന് മുഖ്യമന്ത്രിക്ക് തോന്നാന്‍ കാരണം എസ്ഡിപിഐയുടേയും ആര്‍ എസ്എസിന്റേയും പുതിയ ഘടക കക്ഷികളുടേയും സ്വാധീനമുളളത് കൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു.