ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്: ഇപി ജയരാജൻ

single-img
5 July 2022

ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തി എന്ന് പ്രതിപക്ഷം ആരോപിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെ പിന്തുണച്ചുകൊണ്ട് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. സദുദ്ദേശത്തോടെ നടത്തിയ മന്ത്രി സജിചെറിയാന്റെ പ്രസംഗം വളച്ചൊടിച്ചുവെന്ന് ഇ പി ജയരാജൻ പറഞ്ഞു.

മന്ത്രി നടത്തിയ പ്രസംഗത്തിൽ ഒരു അബദ്ധവും തെറ്റുമില്ല. എന്നാൽ ആ പ്രസംഗത്തെ കോൺഗ്രസ് ആയുധമാക്കി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജയരാജൻ പ്രതികരിച്ചു.

രാജ്യത്തെ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ് . എന്നാൽ ഭരണഘടനയോട് കൂറ് പുലർത്തുന്നയാളാണ് മന്ത്രി സജി ചെറിയാനെന്നും ജയരാജൻ പറഞ്ഞു. അതേസമയം, വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ മാധ്യമങ്ങൾ ന്നാണ് അദ്ദേഹം പറഞ്ഞത്.