നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന് സമീപം അദാനി ഗ്രൂപ്പിന്റെ രണ്ട് കോറികൾക്ക് കേന്ദ്ര അനുമതി

single-img
5 July 2022
e

നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് സമീപം അദാനി ഗ്രൂപ്പിന്റെ കോറിക്ക് ദേശീയ വന്യജീവി ബോർഡിന്റെ പ്രവർത്തന അനുമതി. നിർദിഷ്ട ക്വാറി യൂണിറ്റ് സ്ഥിതിചെയ്യുന്നത് പരിസ്ഥിതി ലോലമേഖലയിൽ അല്ല എന്നും, വന്യ ജീവി സങ്കേതത്തെയോ, സംരക്ഷിച്ചത വനമേഖലയെയോ പ്രതികൂലമായി ബാധിക്കില്ലെന്നുമുള്ള റിപ്പോർട്ട് കേരളം നല്കിയതിടെയാണ് അനുമതി ലഭിച്ചത്.

കേരള ചീഫ് വൈഡ് ലൈഫ് വാർഡൻ നൽകിയ ഈ ശുപാർച്ച വന്യജീവി ബോർഡിന്റെ സ്ഥിരം സമിതി യോഗത്തിലെ മിനിറ്റിൽ രേഖപ്പെടുത്തി, വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന്റെ ക്വാറി നിശ്ചിത ഉപാധികളോടെ മെയ് 30ന് നൽകുകയായിരുന്നു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ അധ്യക്ഷതയിലായിരുന്നു യോഗം

പേപ്പാറ വന്യജീവി സങ്കേതത്തിൽ നിന്നും 5.12 കിലോമീറ്റർ ദൂരത്തിലും നെയ്യാർ വന്യജീവി സങ്കേതത്തിൽ നിന്ന് 6.76 കിലോമീറ്റർ ആകാശദൂരി ദൂരത്തിലാണ് നിർദിഷ്ട ക്വാറി പ്രദേശം സ്ഥിതി ചെയ്യുന്നത് എന്നും, നിർദിഷ്ട പദ്ധതി പരിസ്ഥിതി ലോല മേഖലയുടെ അതിർത്തിക്ക് പുറത്തുനിന്നുള്ള പ്രദേശമാണ് എന്നമാണ് സംസ്ഥാന ചീഫ് വൈഡ് ലൈഫ് വാർഡൻ വ്യക്തമാക്കിയത്.

പദ്ധതി ആഘാതം പരിഹരിക്കാൻ ലക്ഷ്യമുട്ടുള്ള പ്രത്യേക നടപടികൾ ആവശ്യമില്ലെന്നും ശുപാർശയിൽ പറയുന്നു.