സിൽവർ ലൈൻ വേഗത്തിലാക്കണം; കേന്ദ്ര മന്ത്രിക്ക് കത്തയച്ചു ഗവര്‍ണര്‍

single-img
4 July 2022

സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കാന്‍ കേന്ദ്ര റയില്‍മന്ത്രിക്ക് ഗവര്‍ണറുടെ കത്ത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് കത്തയച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് മനോരമ ന്യുസ് ആണ് പുറത്തു വിട്ടത്.

കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നാ​ണ് ക​ത്ത​യ​ച്ച​ത്. വി​ശ​ദ​മാ​യ പ​ദ്ധ​തി​ രേ​ഖ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് കേ​ന്ദ്ര​ മ​ന്ത്രി​മാ​രെ കാ​ണു​ന്നു​ണ്ടെ​ന്നും ഈ ​സ​മ​യ​ത്ത് കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന ​പ​ദ്ധ​തി​ക്ക് പ​ര​മാ​വ​ധി സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ജൂ​ലൈ ര​ണ്ടി​ന് എം​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഗ​വ​ര്‍​ണ​റു​ടെ ക​ത്ത് സ​മ​ര്‍​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​നു മു​മ്പി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന അ​ജ​ണ്ട​യോ​ടൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ഗ​വ​ര്‍​ണ​റു​ടെ ക​ത്ത് ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം ഇ​ത് സി​ല്‍​വ​ര്‍​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​യാ​ണെ​ന്നാ​ണ് രാ​ജ്ഭ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം