ഒരാഴ്ച മുന്‍പ് ഉദ്ധവിനായി പൊട്ടിക്കരഞ്ഞ എംഎല്‍എ ഇപ്പോൾ ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം

single-img
4 July 2022

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഒരാഴ്ച മുന്‍പ് ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ എംഎല്‍എ ഒറ്റ രാത്രികൊണ്ട് താവളം മാറ്റി വിമതനായ ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം. ഷിൻഡെ ബിജെപി ക്യാമ്പിലേക്ക് മാറിയപ്പോൾ സന്തോഷ് ബംഗാര്‍ എന്ന എംഎല്‍എ തന്റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറയ്ക്കുവേണ്ടി അവര്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

വെറും ഒറ്റരാത്രി കൊണ്ടാണ് സന്തോഷ് ബംഗാര്‍ തന്റെ തീരുമാനം മാറ്റി ഷിന്‍ഡേ ക്യാ്പില്‍ എത്തിയത്. കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിൽ നടന്ന നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വരെ ഉദ്ധവ് താക്കറെയ്‌ക്കൊപ്പമുണ്ടായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം ഉദ്ധവ് ക്യാമ്പില്‍ വോട്ട് ചെയ്ത ബംഗാര്‍ എന്ന് ഷിന്‍ഡേയ്ക്കൊപ്പമാണ് സഭയില്‍ എത്തിയത്.

ഇന്നലെ പോലും രാത്രി വൈകിയാണ് ബംഗാര്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിലേക്ക് എത്തിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ ഉദ്ധവിനോട് വഞ്ചനയാണ് കാണിക്കുന്നതെന്നും ഏക്‌നാഥ് ഷിന്ദേയോട് ബംഗാര്‍ മടങ്ങിവരാന്‍ അഭ്യര്‍ത്ഥിക്കുന്നതും പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ പറയുന്നുണ്ട്.