പീഡന പരാതി; പി സി ജോര്‍ജിന് കോൺഗ്രസ് പിന്തുണ

single-img
3 July 2022

സോളാര്‍ കേസിലെ പ്രതി നൽകിയ പീഡന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യം നേടിയ പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി സി ജോര്‍ജിന്റെ ഇപ്പോഴത്തെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു.

സരിതയെ വിശ്വസിച്ച സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന്‍ ചോദിച്ചു.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാംപിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം,
കോണ്‍ഗ്രസില്‍ നിന്നും ധാരാളമായി പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായി കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

ഇത്തരത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ വിട്ടുപോയെന്ന് സുധാകരന്‍ പറഞ്ഞു. സാധാരണക്കാരായ ആളുകളുടെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ലെന്ന സ്വയം വിമര്‍ശനവും കെപിസിസി അധ്യക്ഷന്റെ ഭാഗത്തുനിന്നുമുണ്ടായി.