വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയില്‍

single-img
2 July 2022

പീഡന കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി അതിജീവിത സുപ്രീം കോടതിയില്‍. വിജയ് ബാബുവിനു ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിനു പുറമെയാണ് അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചത്.

വിജയ് ബാബുവിന്റേത് നിയമത്തെ വെല്ലുവിളിക്കുകയാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണെന്നാണ് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. വിജയ് ബാബു നിയമത്തില്‍ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ നിലപാടിനെതിരെ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍നിന്നു തന്നെ ഭിന്നാഭിപ്രായം പുറത്തു വന്നിരുന്നു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസ് പരിഗണിക്കുന്നത് ഡിവിഷന്‍ ബെഞ്ചിനു വിടുകയായിരുന്നു