സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതാര്?

single-img
2 July 2022

നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഇതുവരെയും പ്രതികളെ കണ്ടെത്താൻ കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കുണ്ടമൺ കടവിലെ ആശ്രമത്തിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് കാറടക്കം മൂന്നു വാഹനങ്ങൾ കത്തി നശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു

2018 ഒക്ടോബർ 27ന് പുലർച്ചയായിരുന്നു സംഭവം. തീ കത്തിച്ച ശേഷം ആശ്രമത്തിനു മുന്നിൽ ആദരാഞ്ജലികൾ എന്ന് എഴുതിയ റീത്തും വെച്ചിരുന്നു. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാറിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതിൽ സംഘപരിവാർ സംഘടനകളിൽ നിന്നും ഭീഷണി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്ന ദിവസം ആശ്രമത്തിലെത്തി പ്രതികളെ ഉടൻ പിടികൂടും എന്ന് പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തിലെ സിസിടിവി കേടായിരുന്നു ആശ്രമത്തിന്റെ 6 കിലോമീറ്റർ ചുറ്റളവിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വിവരങ്ങൾ ലഭിച്ചിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്.

ഒരാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയെങ്കിലും പുറത്തുവിട്ടില്ല. പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതാണെന്ന് ആരോപണവും ഈ കേസിൽ ഉണ്ട്