എന്തൊക്കെ കേസിൽ പെടുത്താം; ഇത്ര മോശം കേസിൽ ചെയ്യാമോ; പിസി ജോർജിന്റെ അറസ്റ്റിൽ പാർവതി ഷോൺ

single-img
2 July 2022

പി സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണവുമായി മകന്റെ ഭാര്യ പാർവതി ഷോൺ രംഗത്തെത്തി . സത്യം പറയുന്ന ഒരു മുൻ എംഎൽഎയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ ഗതി എന്താകുമെന്ന് പാർവതി മാധ്യമങ്ങളോട് ചോദിച്ചു.

അദ്ദേഹത്തെ വേറെ എന്തൊക്കെ കേസിൽ പെടുത്താം. ഇത്ര മോശം കേസിൽ ചെയ്യാമോ ? ഇതൊരു കുക്ക്ഡ് അപ്പ് സ്‌റ്റോറി ആണെന്ന് കേക്കുന്നവർക്ക് അറിയാം. നിയമം ഉണ്ടല്ലോ ഈ നാട്ടിൽ. നമുക്ക് നോക്കാമെന്നും പാർവതി പറയുന്നു.

അതേസമയം, പിസി ജോർജ് തെറ്റുകളൊന്നും ചെയ്തിട്ടില്ല എന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷയും പറഞ്ഞു. ഇപ്പോൾ നടന്ന അറസ്റ്റ് പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആർക്കും മനസ്സിലാകും. പരാതിക്കാരിയെ സർക്കാർ ഉപയോഗിക്കുകയാണെന്നും പിസി ജോർജിനെ കുടുക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു.