കുതിരക്കച്ചവടത്തിന് ജി.എസ്.ടി. ഏര്‍പ്പെടുത്തണം ധനമന്ത്രി നിര്‍മല സീതാരാമൻ; നാക്കുപിഴ ആയുധമാക്കി കോണ്‍ഗ്രസ്

single-img
1 July 2022

കുതിരക്കച്ചവടത്തിന് ജി.എസ്.ടി. ഏര്‍പ്പെടുത്തണം എന്ന് ധനമന്ത്രി നിര്‍മല സീതാരാമൻ. കഴിഞ്ഞ ദിവസം നടന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രിക്ക് നാക്കുപിഴ പറ്റിയത്. കുതിരപ്പന്തയത്തിന് ജി.എസ്.ടി. ഏര്‍പ്പെടുത്തി എന്നതിനു പകരമാണ് കുതിരക്കച്ചവടമെന്ന് ധനമന്ത്രി പറഞ്ഞത്.

മന്ത്രിക്ക് നാക്കുപിഴ സംഭവിച്ച വീഡിയോ ‘കുതിരക്കച്ചവടത്തിന് ജിഎസ്ടി’ എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ രുചിറ ചതുര്‍വേദി ട്വീറ്റ് ചെയ്തു. ഇതിനുപിന്നാലെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും വീഡിയോ പങ്കുവച്ചതോടെ സംഭവം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.