ഓസ്‌കാർ കമ്മിറ്റിയിലേക്ക് സൂര്യയ്ക്ക് ക്ഷണം; ക്ഷണം ലഭിച്ച ആദ്യ ദക്ഷിണേന്ത്യൻ താരം

single-img
29 June 2022

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ക്ഷണിച്ച 397 കലാകാരൻമാരിൽ തമിഴ് നടനും നിർമ്മാതാവുമായ സൂര്യയും. നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവരും കമ്മിറ്റിയിലെ ഇന്ത്യന്‍ അംഗങ്ങളാണ്.

അവാർഡ് ഷോയിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുന്ന ആദ്യ തമിഴ്/ദക്ഷിണേന്ത്യൻ നടനാണ് സൂര്യ. കമൽ ഹാസന്റെ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ അവസാനമായി അതിഥി വേഷത്തിൽ അഭിനയിച്ചത്. അഭിനേതാക്കൾ, കാസ്റ്റിംഗ് ഡയറക്ടർമാർ, കോസ്റ്റ്യൂം ഡിസൈനർമാർ, ഡോക്യുമെൻററി, മേക്കപ്പ് ആർട്ടിസ്റ്റുകൾ / ഹെയർ സ്റ്റൈലിസ്റ്റുകൾ, മാർക്കറ്റിംഗ് / പബ്ലിക് റിലേഷൻസ്, ലോകമെമ്പാടുമുള്ള നിർമ്മാതാക്കൾ എന്നിവരുൾപ്പെടെയുള്ള പുതിയ അംഗങ്ങളുടെ പട്ടിക അക്കാദമി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പുതിയ ക്ഷണിതാക്കളിൽ 44 ശതമാനം സ്ത്രീകളും 37 ശതമാനം വെള്ളക്കാരല്ലാത്തവരും 50 ശതമാനം വിദേശികളുമാണ്.