ഉദയ്പൂർ കൊലപാതകം: എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തി

single-img
29 June 2022

നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നതിനെ തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്ന രാജസ്ഥാനിലെ ഉദയ്പൂരിൽ ഇന്ന് എൻ ഐ എ സംഘം എത്തി. പ്രധാനമന്ത്രിയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ അതീവ ഗൗരവത്തോടെയാണ് വിഷയത്തെ ഏജൻസി കാണുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയത്. പ്രതികളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എൻഐഎ ശേഖരിക്കും. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രലയം കരുതുന്നത്.

അതെ സമയം കൊലപാതകത്തെ തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ രാജസ്ഥാനിലാകെ കർശന ജാഗ്രത തുടരുകയാണ്. ഏഴ് പോലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സമ്പൂർണ ഇന്‍റർനെറ്റ് വിലക്കും ഒരുമാസം നീണ്ടുനിൽക്കുന്ന നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.