ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഈഡി നോട്ടീസ്

single-img
28 June 2022

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വലം കൈയും ശിവസേന എം പിയുമായ സഞ്ജയ് റാവത്തിനെ ചോദ്യംചെയ്യാൻ ഒരുങ്ങി ഇ ഡി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് സഞ്ജയ് റാവത്തിന് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്.

എന്നാൽ തന്നെ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢാലോചനയാണ് ഇതെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ബിജെപി ഭരണകൂടത്തിന് കീഴിലുള്ള ഇഡിയുടെയും സി ബി ഐയുടെയും സമ്മർദ്ദത്തിലാണ് ഏകനാഥ് ഷിൻഡെ സംസ്ഥാനത്തു പ്രശ്നങ്ങളുണ്ടാക്കുന്നത് എന്നും ചെയ്ത അദ്ദേഹം പറഞ്ഞു.

1034 കോടിയുടെ അഴിമതി ആരോപിക്കപ്പെട്ട പൗൾട്ടറി ഭൂമി ഇടപാട് കേസിൽ ആണ് രാജ്യസഭാംഗം സഞ്ജയ് റാവത്ത് ഈ നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിൽ സഞ്ജയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ഇപ്പോഴത്തെ ചോദ്യംചെയ്യലിന് മഹാരാഷ്ട്രയിലെ ഭരണ അട്ടിമറി ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ നോക്കിക്കാണുന്ന ശിവസേന.