ഫെഫ്ക നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകും

single-img
28 June 2022

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. ഫെഫ്കയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിലാണ് തീരുമാനം.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും എറണാകുളത്ത് നടന്നു. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തില്‍ സംഘടനയുടെ പ്രസിഡന്റായി രണ്‍ജി പണിക്കരെയും , ജനറല്‍ സെക്രട്ടറിയായി ജി എസ് വിജയനെയും , ട്രഷറര്‍ ആയി ബൈജുരാജ് ചേകവരെയും തെരഞ്ഞെടുത്തു.