മുന്‍ധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന്‍ അന്തരിച്ചു

single-img
28 June 2022

മുൻധനമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ടി.ശിവദാസമേനോന്‍(90) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

1987 ലും 1991 ലും 1996 ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ മന്ത്രിയുമായിരുന്നു. മൂന്നു തവണയും മലമ്പുഴയില്‍ നിന്നാണ് നിയമസഭയിലെത്തിയത്‌. 1977, 1980, 1984 തിരഞ്ഞെടുപ്പുകളില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. രണ്ടു തവണയായി ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി.

ഭാര്യ ഭവാനി അമ്മ 2003 ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).