പ്രതിപക്ഷത്തിന് ഇനി അധികാരം കിട്ടില്ലെന്ന വിഭ്രാന്തി : മന്ത്രി പി.എ.മുഹമ്മദ് റിയാസ്

single-img
27 June 2022

ഇനി അധികാരം കിട്ടില്ലെന്ന വിഭ്രാന്തിയാണ് പ്രതിപക്ഷത്തിന് എന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രതിപക്ഷനേതാക്കള്‍ ‌കിങ് ലിയര്‍മാർ ആണ്. സഭാംഗങ്ങളായതുകൊണ്ടാണ് മന്ത്രിമാര്‍ പ്രതിപക്ഷത്തിനെതിരെ പ്രതിഷേധിച്ചത്. മാന്യത അങ്ങോട്ടുമാത്രമല്ല, ഇങ്ങോട്ടും വേണമെന്ന് മന്ത്രി പറഞ്ഞു.

വയനനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് പോലീസിന്റെ ഒത്താശയോടെ, മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയൂം അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. പ്രകോപനപരമായ മുദ്രാവാക്യമാണ് മന്ത്രിമാര്‍ അടക്കം വിളിച്ചതെന്നും, സഭയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് ഭരണപക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു. അതില്‍ പ്രതിഷേധിച്ചാണ് സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു