പെട്രോൾ ലോകത്തിന് ആവശ്യമില്ലാത്ത കാലം വരും; അറബികൾ കേരളത്തിൽ പൊറോട്ടയടിക്കാനെത്തും: സിപി സുഗതൻ

single-img
10 June 2022

ഒരിക്കൽ പെട്രോൾ ലോകത്തിന് ആവശ്യമില്ലാത്ത കാലം വരുമെന്നും അന്ന് അറബികൾ ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ തൊഴിലിനായി ആശ്രയിക്കേണ്ടി വരുമെന്നും ഹിന്ദു പാർലമെന്റ് നേതാവ് സി പി സുഗതൻ. കാലം ഒരിക്കലും കണക്കു തീർക്കാതെ പോകില്ലെന്നും അതു പ്രകൃതിയുടെ നിയമമാണെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറയുന്നു.

. ഇന്നു ബംഗാളികൾ കേരളത്തിൽ പണിയുന്നപോലെ അറബികൾ കേരളത്തിൽ പൊറോട്ടയടി, റോഡ് പണി, ടാപ്പിങ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരുംമെന്നും സിപി സുഗതൻ പറയുന്നു. ബിജെപി മുൻ ദേശീയ വക്താവ് നുപൂർ ശർമ നടത്തിയ പ്രവാചക നിന്ദയെ അപലപിച്ച് ധാരാളം ഗൾഫ് രാജ്യങ്ങളടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സുഗതന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ് .ശബരിമലയിലെ യുവതീ പ്രവേശന വിഷയ സമയം സംസ്ഥാന സർക്കാർ സുഗതനെ കൂടി ഭാരവാഹിയാക്കിയാണ് നവോത്ഥാന സമിതി രൂപീകരിച്ചിരുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം: ‘ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജൻ വാഹനങ്ങളും ലോകം സ്വീകരിക്കുന്നതോടെ പെട്രോൾ ലോകത്തിനു ആവശ്യമില്ലാത്ത സാധനമായിത്തീരും. അതോടെ അറബികൾ വീണ്ടും വികസനം നഷ്ടപ്പെട്ടു ഗൾഫു രാജ്യങ്ങൾ ആഹാരത്തിനു പോലും ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും.

ഇന്നു ബംഗാളികൾ കേരളത്തിൽ പണിയുന്നപോലെ അറബികൾ കേരളത്തിൽ പൊറോട്ടയടി, റോഡ് പണി, ടാപ്പിങ്, മുതലായ എല്ലാ തൊഴിലുകളും ചെയ്യേണ്ടി വരും. ഇസ്ലാമിക് തീവ്രവാദവും അതോടെ ലോകത്തിൽ അവസാനിക്കും. ഒരു 20വർഷം ഒന്ന് കാത്തിരിക്കൂ. കാലം കണക്കു തീർക്കാതെ പോകില്ല. അതു പ്രകൃതിയുടെ നിയമമാണ്. ഒരു കയറ്റത്തിന് ഇറക്കവും ഉണ്ട്.’