കുതിര കച്ചവടഭീതി; ഹരിയാനയ്ക്ക് പിന്നാലെ രാജസ്ഥാനിലെയും കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു

single-img
2 June 2022

രാജ്യസഭാ തെരഞ്ഞെടുപ്പ് ഉടൻതന്നെ നടക്കാനിരിക്കെ രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎമാരെയും റിസോർട്ടുകളിലേക്ക് മാറ്റുന്നു. കുതിര കച്ചവടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടാണ് നീക്കം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക രാഷ്ട്രീയ നിരീക്ഷകരെ കോൺഗ്രസ് ഹൈക്കമാന്റ് രാജസ്ഥാനിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.

നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി മാറുകയാണ കുതിരക്കച്ചവടവും ക്രോസ് വോട്ടിംഗും. ഇക്കുറി ആദ്യം ഹരിയാനയിലെ എം എൽ എമാരാണ് കോൺഗ്രസ് നേത‍ൃത്വത്തിന് തലവേദനായായത്. പിന്നാലെ കുതിരകച്ചവടം ഭയന്ന് സംസ്ഥാനത്തെ കോൺഗ്രസ് എം എൽ എമാരെ ഛത്തീസ്ഗഡിലെ റിസോട്ടിലേക്ക് മാറ്റിയേക്കുമെന്ന വാർത്തകൾ പുറത്തുവന്നു.

ഹരിയാനയിലെ കോൺഗ്രസിന് ജയിക്കാൻ സാധിക്കുന്ന ഒരു രാജ്യസഭാ സീറ്റ് മുതിർന്ന നേതാവ് അജയ് മാക്കന് നൽകിയതിൽ എം എൽ എ മാർ അതൃപ്തരാണ്. ഇതോടെയാണ് സംസ്ഥാനത്ത് കുതിരകച്ചവടത്തിന് സാധ്യത തെളിഞ്ഞത്.