ദിലീപിന് കാവ്യയെ ഭയമാണ്; കാവ്യയ്‌ക്ക് പെൺപകയാണ്: ലിബർട്ടി ബഷീർ

single-img
31 May 2022

അതിജീവിതയായ നടിയോട് കാവ്യാമാധവനാണ് കൂടുതൽ പകയെന്ന് പ്രശസ്ത നിർമ്മാതാവ് ലിബർട്ടി ബഷീർ. ദിലീപ് നടിയെ ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും പൾസർ സുനി ഇതിനിടയിൽ വേറെ തന്ത്രമുപയോഗിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങിനെ: ‘അതിജീവിതയായ ആ നടി പ്രശ്‌നങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്. ആ കുട്ടിയോട് പക മുഴുവൻ കാവ്യയ്‌ക്കാണ്. പുരുഷന്മാരുടെ മനസല്ല പെൺകുട്ടികളുടെ മനസ്.

സമീപകാലത്തായി കണ്ട അനുഭവങ്ങൾ വച്ചിട്ട് പറയുന്നതാണ്, ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയ്‌ക്ക് പെൺപകയാണ്. ഇതിന്റെയെല്ലാം ലക്ഷ്യം ഒരേയൊരു കാര്യമാണ്. അന്ന് ഈ കുട്ടിയുടെ കല്യാണം ഫിക്സ് ചെയ്തിരിക്കുകയാണ്. ആ കല്യാണം മുടക്കണം. സുനിയുമായി ഇങ്ങനെയൊരു അഫയർ ഉണ്ടെന്ന് കാണിക്കാനായിരുന്നു പദ്ധതി.

അവൾക്ക് ലഭിക്കാനിരിക്കുന്ന നല്ല ബന്ധം ഇല്ലാതാക്കണം. എന്നാൽ അവിടെ ദിലിപ് ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങൾ നടന്നത്. ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാകില്ല . പൾസർ സുനി ഇതിനിടയിൽ വേറെ എന്തെങ്കിലും തന്ത്രമുപയോഗിച്ചതാകും. ഇതെല്ലാം എന്റെ നിഗമനമാണ്. ‘