സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്; മുൻപും വിളിച്ചിട്ടുണ്ട്; ഇതിൽ എന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല; കുട്ടിയുടെ പിതാവ്

single-img
28 May 2022

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ മതവിദ്വേഷ മുദ്രാവാക്യം കുട്ടി വിളിച്ച കേസിൽ പ്രതികരിച്ച് കുട്ടിയുടെ പിതാവ് അസ്ജർ ലത്തീഫ്. ആ മുദ്രാവാക്യം സംഘപരിവാറിനെതിരെ മുഴക്കിയതാണെന്നും ചെയ്തതിൽ തെറ്റില്ലെന്നും പിതാവ് ഇന്ന് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ഇതാദ്യമായല്ല, നേരത്തെയും ഈ മുദ്രാവാക്യം വിളിച്ചിട്ടുള്ളതാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു. അതേസമയം, കേസിൽ ഇതുവരെ 20 പേരെയാണ് ഇതുവരെ പോലീസ് റിമാൻഡ് ചെയ്തത്. അസ്ജർ ലത്തീഫിന്റെ വാക്കുകൾ ഇങ്ങിനെ: “അഭിഭാഷകൻ്റെ നിർദ്ദേശമനുസരിച്ച് വന്നതാണ്. ഞങ്ങൾ ഒളിവിലായിരുന്നില്ല. ടൂർ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്പോൾ മകനോടൊപ്പം ഉണ്ടായിരുന്നു.

ഈ മുദ്രാവാക്യം മുൻപ് വിളിച്ചിട്ടുള്ളതാണല്ലോ. എൻആർസി സമരത്തിൽ വിളിച്ചതാണ്. അതിൽ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യൻ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതിൽ എന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല.”

അതേസമയം, മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കുട്ടിയെക്കൊണ്ട് വിദ്വെഷ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്.