കൂടുതല്‍ ക്രിയേറ്റീവ് ആയി ജോജി ഉണ്ടായതിന് കാരണം കോവിഡ്: ദിലീഷ് പോത്തന്‍

single-img
27 May 2022

സംസ്ഥാന ചലച്ചിത്ര പ്രഖ്യാപനത്തിൽ ജോജിയുടെ പുരസ്‌കാര നിറവില്‍ നിൽക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. തികച്ചും അര്‍ഹമായ നാല് പുരസ്‌കാരങ്ങള്‍ തന്നെയാണ് ജോജിക്ക് ലഭിച്ചതെന്ന് കരുതുന്നതായും കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കില്‍ ജോജി ഇങ്ങനെ ഉണ്ടാകുമായിരുന്നില്ലെന്നും ദിലീഷ് പറയുന്നു.

കൊവിഡിനിടയില്‍ വന്നതാണ് ഈ സിനിമ . കൂടുതല്‍ ക്രിയേറ്റീവ് ആയി ജോജി ഉണ്ടായതിന് കാരണം തന്നെ കൊവിഡ് വന്നതാണ്. നല്ല ഒരു ആശയം, മികച്ച കഥ, തിരക്കഥ ഇവയൊക്കെയാണ് എന്നെയൊരു മികച്ച സംവിധായനിലേക്ക് എത്തിച്ചത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ദിലീഷ് പോത്തന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായനായപ്പോള്‍, മികച്ച പശ്ചാത്ത സംഗീത സംവിധായകനുള്ള പുരസ്‌കാരം ജസ്റ്റിന്‍ വര്‍ഗീസിന് ലഭിച്ചു. ഉണ്ണിമായ പ്രസാദിന് മികച്ച സ്വഭാവ നടിക്കുന്ന പുരസ്‌കാരം ലഭിച്ചു. ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.