സോഷ്യൽ മീഡിയയിലൂടെ കലാപാഹ്വാനം ; പ്രതീഷ് വിശ്വനാഥിനെതിരെ ഡിജിപിക്ക് പരാതി

single-img
25 May 2022

സോഷ്യൽ മീഡിയയിലൂടെ കലാപാഹ്വാനം നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവായ പ്രതീഷ് വിശ്വനാഥിനെതിരേ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും കോൺഗ്രസിലെ രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജുമായ അനൂപ് വിആറാണ് പരാതി
നല്‍കിയത്.

നേരത്തെ ആയുധപ്രദര്‍ശനം അടക്കം നടത്തിയതിന് ഒന്നിലധികം പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്ന് അനൂപ് വി ആര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിന് മറുപടിയായി ‘അരിയും മലരും ഉഴിഞ്ഞുവച്ചു. ഇനി അടുത്ത ഘട്ടം ബലിയാണ്. കാളി മാതാവിനുള്ള ബലി’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനെതിരെയാണ് പരാതി നൽകിയിട്ടുള്ളത്.