രാഷ്ട്രീയം നോക്കാതെ സർക്കാർ ഞങ്ങൾക്ക് വാരിക്കോരിത്തന്നു; മുഖ്യമന്ത്രിയെ പുകഴ്ത്തി കോൺഗ്രസ് വിട്ട എ വി ഗോപിനാഥ്

single-img
22 May 2022

സംസ്ഥാന മുഖ്യമന്ത്രിയെയും പിണറായി വിജയനെയും ഇടത് നേതാക്കളെയും വേദിയിലിരുത്തി പുകഴ്ത്തി കോൺഗ്രസ് വിട്ട മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറുശ്ശിയിൽ ഒളപ്പമണ്ണ സ്മാരക മന്ദിര ഉദ്ഘാടനത്തിനിടെയാണ് ഗോപിനാഥ് പിണറായി വിജയനെ പുകഴ്ത്തിയത്.

നവകേരള സൃഷ്ടിക്ക് വേണ്ടി ഒരു ഗ്രാമം മുഴുവൻ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടെന്നും രാഷ്ട്രീയം നോക്കാതെ സർക്കാർ ഞങ്ങൾക്ക് വാരിക്കോരിത്തന്നെന്നും അദ്ദേഹം പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട കാര്യത്തിൽ രാഷ്ട്രീയം ഇല്ലെന്നും കെ വി തോമസിനെ പോലെ ഞങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും എവി ഗോപിനാഥ് പ്രസംഗത്തിൽ പറഞ്ഞു.

തന്റെ ആത്മ സുഹൃത്തായ കെവി തോമസിനെ പോലെ വികസന കാര്യത്തിൽ തങ്ങളും സർക്കാരിനെ നയിക്കുന്ന മുന്നണിയും ഒറ്റക്കെട്ടാണെന്നായിരുന്നു എവി ഗോപിനാഥിന്റെ പ്രസ്താവന. പിന്നാലെ, ഗോപിനാഥിനെ പരോക്ഷമായി സ്വാഗതം ചെയ്ത് മുഖ്യമന്ത്രിയും രം​ഗത്തെത്തി. വികസന കാര്യത്തിൽ എ വി ഗോപിനാഥിനെപ്പോലെയുള്ളവർ സഹകരിക്കുന്നത് നല്ല കാര്യമാണെന്നും സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെങ്കിൽ അതിനും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.