ജനക്ഷേമ സഖ്യം ; ട്വന്‍റി 20യുമായി ചേർന്ന് മുന്നണി പ്രഖ്യാപനവുമായിഅരവിന്ദ് കെജ്രിവാൾ

single-img
15 May 2022

കേരളത്തിൽ ആം ആദ്മിയും ട്വന്‍റി 20യും ചേർന്ന് മുന്നണി പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം (പീപ്പിൾ വെൽഫയർ അലയൻസ് -പി ഡബ്ല്യു എ) എന്ന പേരിലാണ് രാഷ്ട്രീയ ബദൽ അറിയപ്പെടുക.

ഇന്ന് വൈകിട്ട് കിഴക്കമ്പലത്ത് നടന്ന ജനസംഗമത്തിലാണ് കേരളത്തിലെ നാലാം മുന്നണി പ്രഖ്യാപനം ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളും ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബും ചേർന്ന് നടത്തിയത്.

സാബു ജേക്കബ് ചെയ‍ർമാനായുള്ള ഈ പുതിയ രാഷ്ട്രീയ ബദലിന്റെ പ്രധാന ലക്ഷ്യം വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പാണ്. വിവിധ പാർട്ടികളിലെ നേതാക്കളെയും പ്രമുഖരായ ഉദ്യോഗസ്ഥരെയും പുതിയ മുന്നണിയിലേക്ക് കൊണ്ട് വരാനാണ് ശ്രമം. ഡൽഹിയിലും പഞ്ചാബിലും ചെയ്തതുപോലെ സാധാരണക്കാരെയും മധ്യവർഗ്ഗത്തെയും കയ്യിലെടുക്കാവുന്ന ആപ്പിന്റെ പതിവ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് തന്നെയാകും കേരളത്തിലെയും നീക്കങ്ങൾ.