ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അസാധ്യം: ഡികെ ശിവകുമാര്‍

single-img
11 March 2022

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഉള്ളിൽ നിന്നുപോലും കനത്ത വിമര്‍ശനം ഉയരവേ നേതൃത്വത്തെ പിന്തുണച്ച് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍.

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ഐക്യത്തോടെ മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോവില്ല. കോണ്‍ഗ്രസ് ഐക്യത്തിന് പിന്നിലെ ചാലക ശക്തികള്‍ അവരാണ്. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധി ഇത്തവണ തെരഞ്ഞെടുപ്പുകളിൽ മികച്ച പോരാട്ടത്തിന് നേതൃത്വം നല്‍കുകയും കഠിനാധ്വാനം നടത്തുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ചപോലെ ഒരു ഫലം കിട്ടിയില്ല. ഈ രാജ്യത്തെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. അവരോട് വിശദീകരിക്കുവാന്‍ ഞങ്ങള്‍ക്ക് ഒരവസരം ലഭിച്ചു. എന്നാൽ ഞങ്ങളതില്‍ പരാജയപ്പെട്ടു’, ഡികെ ശിവകുമാര്‍ പറഞ്ഞു.