ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീനോട് കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങള്‍

single-img
1 March 2022

റഷ്യ നടത്തുന്ന ഉക്രൈൻ ആക്രണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീനോട് അവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങള്‍. ഫോണിൽ വീഡിയോ കോള്‍ ചെയ്യുമ്പോഴാണ് നവീനോട് അവരുടെ കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടത്.

വിവരങ്ങൾ കൃത്യമായി ഫോണിലൂടെ അറിയിക്കാനും മാതാപിതാക്കള്‍ നവീനോട് ആവശ്യപ്പെട്ടിരുന്നു. അവസാനം സംസാരിച്ചപ്പോള്‍ വരെ യുദ്ധം അവസാനിക്കുമെന്നും സാധരണഗതിയില്‍ ആകുമെന്നും നവീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അവിടെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍.

ഇന്ന് ഖര്‍ഖീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥയായ നവീന്‍ ജ്ഞാനഗൗഡര്‍ കൊല്ലപ്പെട്ടത്. കര്‍ണാടക സ്വദേശിയും ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു നവീന്‍ അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ നവീന്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത് എന്നാണ് സൂചന. ഈ സമയത്ത് നഗരത്തില്‍ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ ഷെല്ലാക്രമണം നടത്തുകയായിരുന്നു.