മഞ്ജു വാര്യർ ചിത്രത്തിലൂടെ നൃത്തസംവിധായകനായി വീണ്ടും പ്രഭുദേവ മലയാള സിനിമയില്‍

single-img
3 February 2022

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലൂടെ പ്രഭുദേവ ദീർഘമായ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ കൊറിയോഗ്രഫി ചെയ്യുന്നു. ഇപ്പോൾ യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ സിനിമയില്‍ എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന ഗാനത്തിനാണ് പ്രഭുദേവ ചുവടുകള്‍ ചിട്ടപ്പെടുത്തുന്നത്.

ആമിർ പള്ളിക്കൽ ആദ്യമായി സംവിധാനം ചെയ്യുന്ന ആയിഷയുടെ രചന ആഷിഫ് കക്കോടി നിർവ്വഹിക്കുന്നു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷാ പതിപ്പുകളിലും ആയിഷ എത്തുന്നുണ്ട്.