ഭീഷണിപ്പെടുത്തി മതം മാറ്റുന്നത് തെറ്റ്; മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരേണ്ടത് അത്യാവശ്യമെന്ന് അരവിന്ദ് കെജ്‌രിവാള്‍

single-img
29 January 2022

നിർബന്ധിച്ചുള്ള മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരണമെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ പ്രസിഡന്റ് അരവിന്ദ് കെജ്‌രിവാള്‍. ഈ രീതിയിൽ ഒരു നിയമം പ്രാബല്യത്തില്‍ വരുത്തേണ്ടത് അത്യാവശ്യമാണെന്നും പക്ഷെ ഒരാള്‍ പോലും അനാവശ്യമായി ഉപദ്രവിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

മതം എന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയാണെന്നും ഇന്ന് ജലന്ധറില്‍ വെച്ചു നടന്ന ഒരു പരിപാടിക്കിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപി, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോൾ തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവന്നിട്ടുണ്ട്.

അതേസമയം, അസം പോലുള്ള സംസ്ഥാനങ്ങള്‍ ഇതിന് സമാനമായ നിയമവും ആവിഷ്‌കരിച്ചിരുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇതിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഡോര്‍സ്‌റ്റെപ് ഡെലിവറി സര്‍വീസുകളും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.