ഗുരുവായൂരിലെ ‘ഥാർ’ ജീപ്പ് ലേലത്തിനെതിരെ ഹർജിയുമായി ഹിന്ദു സേവാ കേന്ദ്രം

single-img
25 January 2022

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് മഹീന്ദ്ര കമ്പനി വഴിപാടായി നൽകിയ മഹീന്ദ്ര ഥാർ ജീപ്പ് ലേലം ചെയ്ത നടപടി ചോദ്യം ചെയ്ത് ഹിന്ദു സേവാ കേന്ദ്രം നൽകിയ ഹർജി ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് പരി​ഗണിക്കും. ക്ഷേത്രത്തിലെ ലേല നടപടികൾ ദേവസ്വം ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടത്തിയത് എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

അതേസമയം താൻ ലേലം വിളിച്ച മഹീന്ദ്ര ഇതുവരെയും വിട്ടു കിട്ടിയില്ലെന്ന് കാട്ടി അമൽ മുഹമ്മദ് ഇതിനിടെ രം​ഗത്തു വന്നിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഇനിയും തനിക്ക് വാഹനം കൈമാറാന്‍ തയ്യാറായില്ല എന്നാണ് അമല്‍ മുഹമ്മദ് പറയുന്നത്. എന്നാൽ ഈ ലേലവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദാക്കാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്നുമാണ് ദേവസ്വം ചെയർമാൻ നൽകുന്ന വിശദീകരണം.