മേപ്പടിയാൻ ഒരു കുടുംബ ചിത്രം; വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്: ഉണ്ണി മുകുന്ദൻ

single-img
17 January 2022

ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിക്കുകയും പ്രധാന കഥാപാത്രമായി എത്തുകയും ചെയ്ത മേപ്പടിയാൻ എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ ഈ ചിത്രത്തിനെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഉണ്ണിമുകുന്ദൻ. ‘മേപ്പടിയാന്‍’ പൂർണ്ണമായും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും താരം സോഷ്യൽ മീഡിയയിൽ പറയുന്നു.

ഉണ്ണിയുടെ വാക്കുകൾ ഇങ്ങിനെ: ‘ഇവിടെ എല്ലാം വളരെ വ്യക്തമാണ്. മേപ്പടിയാന്‍ പൂർണ്ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണ മനുഷ്യന്‍ അയാളുടെ ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ദൈനംദിന പോരാട്ടങ്ങളാണ് ചിത്രത്തിലൂടെ കാണിക്കുന്നത്. പക്ഷേ ഇത്തരം ചില തിരുത്തലുകളും വിദ്വേഷ പ്രചാരണങ്ങളും അനാവശ്യമാണ്. അതുകൊണ്ട് സിനിമ എന്താണ് പറയുന്നത് എന്നറിയാന്‍ എല്ലാവരും ‘മേപ്പടിയാന്‍’ കാണണം’.

https://www.facebook.com/watch/?v=625279212076186