‘ഭീമന്റെ വഴി’; ചെമ്പൻ വിനോദിന്റെ ഭാര്യ മറിയം തോമസ് സിനിമയിലേക്ക് എത്തുന്നു

single-img
22 November 2021

മലയാള സിനിമയിൽ അഭിനയം, തിരക്കഥ, നിർമ്മാണം എന്നിങ്ങനെ മലയാള സിനിമയിൽ സജീവ താരമാണ് ചെമ്പൻ വിനോദ്. അങ്കമാല ഡയറീസ് എന്ന ചിത്രത്തിനാണ് ആദ്യമായി തിരക്കഥ എഴുതിയത്. ഈ ചിത്രം വൻ വിജയം നേടിയിരുന്നു.

മാത്രമല്ല, ഈ. മ.യൗ , ജെല്ലിക്കെട്ട് ആമേൻ, ട്രാൻസ് , ചുരുളി എന്നിങ്ങനെ ഹിറ്റ് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു നടൻ. ചുരുളിയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഇപ്പോൾ ഇതാ, ചെമ്പൻ വിനോദിന്റെ ഭാര്യയും സിനിമയിലേക്ക് എത്തുകയാണ് കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെയാണ് മറിയം തോമസ് അരങ്ങേറ്റം കുറിക്കുന്നത്.

തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്നന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഈ സിനിമയിൽ ഒരു നഴ്സിന്റെ കഥാപാത്രത്തെയാണ് മറിയം അവതരിപ്പിക്കുന്നത്. മറിയത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് കൊണ്ട് ചെമ്പൻ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പടുത്തിയത്. കൂടാതെ ചിത്രത്തിന്റെ ട്രെയ്ലറിലും മറിയത്തിന്റെ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ചെമ്പൻ വിനോദിന്റേയും മറിയത്തിന്റേയും വിവാഹം ലോക്ഡൗൺ കാലത്തായിരുന്നു.