ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപിയുടെ പാനലില്‍ നിന്ന് പിആര്‍ ശിവശങ്കരനെ പുറത്താക്കി

single-img
6 October 2021

ബിജെപി നേതാവായ പിആര്‍ ശിവശങ്കരനെ ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ബിജെപിയുടെ പാനലില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ ദിവസം നടന്ന സംസ്ഥാനത്തെ ബിജെപി പുനസംഘടനയെ വിമര്‍ശിച്ച് ശിവശങ്കരന്‍ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു. ഇതാണ് ഇപ്പോഴത്തെ നടപടിക്ക് പിന്നിലെ കാരണമെന്നും സൂചനയുണ്ട്.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ സംഘർഷം ഉണ്ടാക്കിയ വരെ വെടി വെച്ച് കൊന്ന്
കൂടായിരുന്നോ എന്നത് ഉൾപ്പെടെ വിവാദമായ ധാരാളം പ്രതികരണങ്ങൾ ചാനലുകളിൽ നടത്തിയതിലൂടെ വിവാദത്തിലായ ആളാണ് പിആര്‍ ശിവശങ്കരൻ .

ശബരിമലയിൽ സ്ത്രീകൾ ഉൾപ്പെടെ മാധ്യമ പ്രവർത്തകർക്ക് നേരെ സംഘർഷം അഴിച്ച് വിടുന്നത് വിശ്വാസികളല്ലെന്നും ബി ജെ പി ഇറക്കിയ ഗുണ്ടകളാണെന്ന പ്രസ്താവനയെ തുടർന്നായിരുന്നു നേതാവിന്റെ ഭാഗത്തു നിന്ന് ഒട്ടും പ്രതിക്ഷിക്കാത്ത മറുപടി ഉണ്ടായത്.