പൌര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതികള്‍ മുന്‍നിരയിലുണ്ടാകണം: ജസ്റ്റിസ് ചന്ദ്രചൂഡ്

single-img
13 July 2021

പൌര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതികള്‍ മുന്‍നിരയിലുണ്ടാകണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. രാജ്യത്തെ ഭീകര വിരുദ്ധ നിയമങ്ങള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താനായി ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം ഇന്തോ-യുഎസ് ജോയിന്‍റ് സമ്മര്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കവേ അഭിപ്രായപ്പെട്ടു.

“നമ്മുടെ രാജ്യത്തെ ഭീകരവിരുദ്ധ നിയമനിര്‍മാണം ഉൾപ്പെടെയുള്ള ക്രിമിനൽ നിയമങ്ങള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താനോ പൌരന്മാരെ ഉപദ്രവിക്കാനോ ദുരുപയോഗം ചെയ്യരുത്. നേരത്തെ അർണബ് ഗോസ്വാമിയുടെ കേസിലെ വിധിന്യായത്തിൽ ഞാൻ ചൂണ്ടിക്കാട്ടിയതുപോലെ പൌരന്മാരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതികള്‍ മുന്‍നിരയിലുണ്ടാകണം. ‘ – അദ്ദേഹം പറഞ്ഞു.