വിവാഹ വേഷത്തിൽ ആയോധന കലയുമായി വധു; വീഡിയോ വൈറല്‍

single-img
1 July 2021

സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ സാമൂഹിക ബോധവൽക്കരണ സന്ദേശവുമായി വിവാഹ വേഷത്തിൽ വധു. തമിഴ്‌നാട്ടിലുള്ള തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള ഒരു വധുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വിവാഹ വേഷത്തിൽ പരമ്പരാഗത ആയോധനകലകൾ അവതരിപ്പിക്കുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നമ്മുടെ സമൂഹത്തില്‍ സ്ത്രീധനത്തിന്റെ പേരിൽ/ മറ്റ് അതിക്രമങ്ങൾക്ക് ഇരയാകുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് . അതുകൊണ്ടുതന്നെ സ്വയം പ്രതിരോധത്തിനായി ആയോധന കലകൾ പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ നിഷയുടെ ഇതിലൂടെയുള്ള ലക്ഷ്യം.

സാരി ധരിച്ചുകൊണ്ട് ആയോധന കല അവതരിപ്പിക്കാൻ എളുപ്പമായിരുന്നില്ല. നേരത്തെ ടിഷർട്ടും പാന്റും ധരിച്ച് ആയോധനകല പരിശീലിക്കാറുണ്ടായിരുന്നു.-നിഷ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.കൊമേഴ്‌സ് ബിരുദധാരിയായ നിഷ തനിക്ക് ഒരു പൊലീസ് ഓഫീസറാകാൻ ആഗ്രഹമുണ്ടെന്നും വ്യക്തമാക്കി.