കോവിഡ് ഇന്ത്യയെ തകർത്തുകളഞ്ഞു: ഡോണാള്‍ഡ് ട്രംപ്

single-img
18 June 2021

കോവിഡ് വൈറസ് വ്യാപനം ഇന്ത്യയെ തകർത്തുകളഞ്ഞതായി​ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലോകമാകെ കോവിഡ്​ പടരാൻ ചൈനയാണ് കാരണമെന്ന തന്റെ മുന്‍ ആരോപണത്തിൽ ഉറച്ചുനിന്ന ട്രംപ് ചൈന അമേരിക്കക്ക് പത്ത് ട്രില്ല്യണ്‍ യു.എസ് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കയില്‍ നിന്നുള്ള ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോണൾഡ്​ ട്രംപ്​. ചൈന ലോകരാജ്യങ്ങള്‍ക്ക്​ ഇതിലധികം തുക നഷ്​ടപരിഹാരം നൽകണം. പക്ഷെ അവർക്ക്​ ഇത്രയും നൽകാൻ മാത്രമേ കഴിയൂവെന്നും ട്രംപ്​ അഭിപ്രായപ്പെട്ടു.

എന്താണ് ഇപ്പോള്‍ ഇന്ത്യയിൽ സംഭവിക്കുന്നതെന്ന്​ നോക്കൂ. ആ രാജ്യം തകർന്നടിഞ്ഞിരിക്കുന്നു. ഒറ്റ വാക്കില്‍ ഫലത്തിൽ എല്ലാ രാജ്യങ്ങളും നശിപ്പിക്കപ്പെട്ടു. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും​ തിരിച്ചുവരാൻ എല്ലാ രാജ്യങ്ങളെയും ചൈന തീർച്ചയായും സഹായിക്കണം. കോവിഡ് ഉയര്‍ത്തുന്ന​ പ്രതിസന്ധിക്ക്​ ശേഷം ചൈനയുടെയും അമേരിക്കയുടെയും സമ്പദ്​വ്യവസ്​ഥയാണ് ഏറ്റവും വേഗത്തിൽ​ തിരിച്ചുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.