പ്രസവ സമയത്തെ 67 കിലോ ഭാരം പിന്നീട് 58 ലേക്ക് എത്തിച്ചു; ഫിറ്റ്നസ് രഹസ്യം പറഞ്ഞ് ശിവദ

single-img
24 April 2021

യോഗ ഫിറ്റ്നസ് എന്നിവ ജീവിതത്തിന്റെ ഭാഗമാക്കിയ മലയാളികളുടെ പ്രിയതാരം ശിവദ സമൂഹമാധ്യമങ്ങളിലൂടെ ഫിറ്റ്നസ് ടിപ്പുകള്‍ ഇടയ്ക്ക് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ താരം പ്രസവ ശേഷവും തന്റെ സൗന്ദര്യവും ആരോഗ്യത്തിന്‍റെ രഹസ്യവും വെളിപ്പെടുത്തുകയാണ് .

കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ശിവദ പറയുന്നു.

ശിവദയുടെ വാക്കുകള്‍ ഇങ്ങിനെ:

“ഞാൻ ഗര്‍ഭിണിയായിരുന്ന സമയത്തും യോഗയും വ്യായാമങ്ങളും ചെയ്തിരുന്നു. ആദ്യമൊക്കെ കുറച്ച്‌ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ 3 മാസത്തിന് ശേഷമായാണ് എല്ലാം ചെയ്ത് തുടങ്ങിയത്. ഗര്‍ഭിണിയായിരുന്ന സമയം വരുന്ന ചില മൂഡ് സ്വിങ്‌സ് മറികടക്കാന്‍ യോഗയും വ്യായാമവും സഹായകമായിരുന്നു. കാര്യമായ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഗര്‍ഭകാലവും പ്രസവവും കടന്നുപോയത് യോഗയൊക്കെ ചെയ്തത് കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നു.

പ്രസവ സമയം67 കിലോയായിരുന്നു ഭാരം. കാരണം, പ്രസവശേഷം ഭാരം കൂടിയിരുന്നു. പിന്നീട് അത് യോഗയും ഡാന്‍സുമൊക്കെ ചെയ്ത് തുടങ്ങിയതോടെ 58 ലേക്ക് എത്തിച്ചിരുന്നു. ഞാൻ സാധാരണയായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നത് കുറവാണ്. പകരം യോഗയും ഡാന്‍സുമാണ് തന്റെ ഫിറ്റ്‌നസ് സീക്രട്ടെന്നും ശിവദ പറയുന്നു. കാര്യമായ ഡയറ്റ് പ്ലാനൊന്നുമില്ല. മധുരം അധികം കഴിക്കാറില്ല. രാത്രി 7ന് ശിവദമുന്‍പ് അത്താഴം കഴിക്കും, ധാരാളം വെള്ളം കുടിക്കാറുണ്ട്, ശിവദ പറഞ്ഞു.