മുളകുപൊടിയെറിഞ്ഞ് കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് 100 പവന്‍ കവര്‍ന്നു

single-img
10 April 2021

തിരുവനന്തപുരത്ത് സ്വർണ വ്യാപാരിയെ മുളകുപൊടി എറിഞ്ഞ് ശേഷം 100 പവന്‍ സ്വര്‍ണം കവര്‍ന്നു. ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശിക്കും ഡ്രൈവര്‍ക്കും നേരെയാണ് ആക്രമണം നടന്നത്. രാത്രി 8 മണിയോടെ ടെക്‌നോ സിറ്റിക്ക് സമീപം വച്ചാണ് ആക്രമണം നടന്നത്. പിന്നിൽ മലയാളി സംഘമെന്ന് സൂചന ലഭിച്ചു. സ്വർണ്ണ ഇടപാടിനെക്കുറിച്ചു അറിയാവുന്നവർ നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാര൦ ആക്രമിച്ചതാണെന്നു പോലീസ് പറയുന്നു.

സമ്പത് സഞ്ചരിച്ചിരുന്ന കാറിന് മുന്നിലും പിന്നിലുമായി കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്.കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുന്നിലെ കാര്‍ നിര്‍ത്തി ജ്വല്ലറി ഉടമ സമ്പത്ത് സഞ്ചരിച്ച കാര്‍ തടഞ്ഞു. തുടര്‍ന്ന് വെട്ടുകത്തി വച്ച് ഗ്ലാസ് തകര്‍ത്ത് മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. ആറ്റിങ്ങലിലെ ഒരു ജ്വല്ലറിയിലേക്ക് കൊടുക്കാനായി കൊണ്ടുവന്ന 788 ഗ്രം സ്വര്‍ണ്ണം സംഘം തട്ടിയെടുത്തു. സമ്പത്തിന്റെ കൈക്ക് പരിക്കേറ്റു. ഡ്രൈവര്‍ അരുണിനെ കാറില്‍ നിന്നിറക്കി അക്രമികള്‍ വന്ന കാറില്‍ കയറ്റി മര്‍ദ്ദിച്ച ശേഷം വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചു.

കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നും സമ്പത്ത് പൊലീസിനോട് പറഞ്ഞു. സമ്പത്തിന് കൈക്കാണ് വെട്ടേറ്റത്. മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്