പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കുന്നു; മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കൈകൂപ്പിക്കാട്ടി സുരേഷ് ഗോപി

single-img
4 April 2021

താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കുന്നു എന്ന കാരണത്താൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ നടനും എംപിയും എൻഡിഎയുടെ തൃശൂർ മണ്ഡലം സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഈ കാരണത്താൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ കൈകൂപ്പുകയും നന്ദി പറയുകയും മാത്രമാണ് അദ്ദേഹം ഇപ്പോൾ ചെയ്യുന്നത്. ‘നന്ദി എന്നുമാത്രംപറഞ്ഞാൽ വളച്ചൊടിക്കില്ലല്ലോ’-എന്നും സുരേഷ്‌ഗോപി ചോദിക്കുന്നു.

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് അദ്ദേഹം മാധ്യമങ്ങളോട് ഈ നിലപാട് സ്വീകരിച്ചത്.അവസാന ദിവസങ്ങളിൽ അദ്ദേഹം നടത്തിയ ഏതാനും പരാമർശങ്ങളും പ്രതികരണങ്ങളും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയുണ്ടായിരുന്നു. ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത ഗുരുവായൂരിൽ ജനങ്ങൾ ഒന്നുകിൽ നോട്ടയ്ക്കോ അല്ലെങ്കിൽ യുഡിഎഫ്/മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെഎൻഎ ഖാദറിനോ വോട്ട് നൽകണം എന്ന രീതിയിൽ സുരേഷ് ഗോപിയുടെ പരാമർശം ബിജെപിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു.