സംസ്ഥാന സർക്കാരിന്റെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന്

single-img
3 November 2020

കേരളാ സംസ്ഥാന സർക്കാരിന്റെ 2019ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഹരിഹരന് നല്‍കുമെന്ന് സാംസ്ക്കാരിക മന്ത്രി അറിയിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം എം ടി വാസുദേവൻ നായർ അധ്യക്ഷനായ സമിതിയാണ് നിർണയിച്ചത്.

മലയാള ചലച്ചിത്ര രംഗത്തെ സംഭാവനകൾ മാനിച്ച് കേരളാ സർക്കാർ നൽകുന്ന പരമോന്നത ചലച്ചിത്രപുരസ്‌കാരമാണ് ജെ സി ഡാനിയേൽ അവാർഡ്. സമിതിയില്‍ എം ടിയ‌്ക്ക് പുറമെ, സംവിധായകൻ ഹരികുമാർ, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ് എന്നിവരുമുണ്ട്.

അവസാന അരനൂറ്റാണ്ടിലധികം കാലമായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഹരിഹരൻ, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവർത്തനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകൾ സമ്മാനിക്കുകയും ചെയ്തുവെന്ന് സമിതി വിലയിരുത്തി.